July 25, 2021

ATM കാർഡ് ഉടമകളേ, ഓഗസ്റ്റ് മാസം മുതൽ പുതിയ നിയം, കൂടുതൽ ചാർജുകൾ ഈടാക്കാൻ ബാങ്കുകൾ

എടിഎം കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്, ഓഗസ്റ്റ് മാസം മുതൽ പുതിയ നിയം, കൂടുതൽ ചാർജുകൾ ഈടാക്കാൻ ബാങ്കുകൾ ഒരുക്കം, ആർബിഐ തീരുമാനം.

ഇന്നത്തെകാലത്ത് സ്വന്തമായി ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവരായി ആരുംതന്നെ ഉണ്ടാവുകയില്ല. ബാങ്ക് അക്കൗണ്ടുള്ള ഏതൊരു വ്യക്തിക്കും ഒരു എടിഎം കാർഡ് സ്വന്തമായി എടുക്കാവുന്നതാണ്. അക്കൗണ്ടിൽ നിന്ന് ക്യാഷ് പിൻവലിക്കാനും മറ്റു പെയ്മെൻറ് നടത്താനും എടിഎം കാർഡിണ് ഇപ്പോൾ കൂടുതലായി ഉപയോഗിക്കാറുള്ളത്. അതിനാൽതന്നെ ബാങ്കിൽ സന്ദർശിക്കേണ്ട ആവശ്യമില്ല. സ്വന്തമായി അക്കൗണ്ടുള്ള ബാങ്കിൻ്റെ എടിഎമ്മിൽ നിന്നാണ് പണം പിൻവലിക്കുന്നന്തെങ്കിൽ ഒരു മാസത്തിൽ സൗജന്യമായി അഞ്ചു തവണയും, മറ്റ് ബാങ്കുകളിൽ നിന്നാണെങ്കിൽ മാസത്തിൽ മൂന്നു തവണയും സൗജന്യമായി പിൻവലിക്കാം. മൊത്തത്തിൽ നോക്കിയാൽ എട്ടു പ്രാവശ്യം സൗജന്യമായി പിൻവലിക്കാം. അതിൽ കൂടുതലായാൽ ബാങ്കുകൾ ചാർജ് ഈടാക്കുന്നതാണ്. ഇപ്പോഴത്തെ നിരക്കനുസരിച്ച് 20 രൂപയാണ് ചാർജ്. എന്നാൽ ഓഗസ്റ്റ് മുതൽ ആർബിഐയുടെ പുതിയ തീരുമാനപ്രകാരം 25 രൂപയാണ് ഈടാക്കുന്നത്. ഇൻറർ ചെയ്ഞ്ച് ചാർജ്ജും എടിഎം പ്രവർത്തിക്കാനുള്ള ചാർജും കൂടിയതിനാലാണ് ഈ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. എടിഎം കാർഡ് ഉടമകൾ പണം പിൻവലിക്കുമ്പോൾ കൂടുതൽ ജാഗരൂകരായിരിക്കണം. ഇതിനെക്കുറിച്ച് കൂടുതലായി അറിയാം.

അറിവ് പങ്കുവയ്ക്കാം.