July 25, 2021

ഇനി റോഡ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിങ് ലൈസൻസ് കിട്ടും, മോട്ടോർ വാഹന നിയമ ഭേദഗതി ജൂലൈ 1 മുതൽ

ഇനി റോഡ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിങ് ലൈസൻസ് കിട്ടും, മോട്ടോർ വാഹന നിയമ ഭേദഗതി ജൂലൈ 1 മുതൽ. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആൾക്കാരും

പൊതു വാഹനങ്ങളെ ആശ്രയിക്കാതെ സ്വകാര്യമായി വാഹനങ്ങളിലാണ് യാത്ര. എന്നാൽ ഡ്രൈവ് ചെയ്യുന്ന എല്ലാവർക്കും ലൈസൻസ് നിർബന്ധമാണ്. പലരും റോഡ് ടെസ്റ്റുള്ളതിനാൽ ലൈസൻസ് ലഭിക്കാൻ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എന്നാൽ അക്രഡിറ്റഡ് കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് പരിശീലിച്ചവർക്ക് ഇനി റോഡ് ടെസ്റ്റില്ലാതെ ലൈസൻസ് ലഭ്യമാകും. ഇത് സംബന്ധിച്ചുള്ള മോട്ടോർ വാഹന ഭേദഗതി ജൂലൈ ഒന്നുമുതൽ നടപ്പിലാക്കും. അക്രഡിറ്റഡ് കേന്ദ്രങ്ങൾ ഇപ്പോൾ അപൂർവമാണ്. കേന്ദ്രസർക്കാർ വിജ്ഞാപന പ്രകാരം താല്പര്യമുള്ളവർക്ക് ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാം. ഈ കേന്ദ്രങ്ങളിൽ പരിശീലകർക്ക് ചെറിയ വാഹനങ്ങൾ ഓടിക്കാൻ 4 ആഴ്ചയിൽ 29 മണിക്കൂറാണ് പരിശീലനം. 21 മണിക്കൂർ പ്രായോഗിക പരിശോധനയാണ്. മാത്രമല്ല മീഡിയം, ഹെവി വാഹനങ്ങൾക്ക് ആഴ്ചയിൽ 28 മണിക്കൂറാണ് പരിശീലനം. അതിൽ 16 മണിക്കൂർ തിയറിയും 22 മണിക്കൂർ പ്രാക്ടിക്കലും ആണ്. ഈ കേന്ദ്രങ്ങളിൽ പരിശീലനം ലഭിക്കുന്നവർക്ക് എല്ലാവർക്കും വളരെ എളുപ്പം റോഡ് ടെസ്റ്റ് കൂടാതെതന്നെ ലൈസൻസ് ലഭ്യമാകും. ഇതിനെക്കുറിച്ച് വിശദമായി അറിയാം.

മറ്റുള്ളവർക്കും നിർദ്ദേശിക്കാം.