July 25, 2021

ലോക്ഡോൺ കൂടുതൽ ഇളവുകൾ, പെൻഷൻ മാസ്റ്ററിംഗ്, ആയിരം രൂപ വിതരണം

ലോക്ഡോൺ കൂടുതൽ ഇളവുകൾ, പെൻഷൻ മാസ്റ്ററിംഗ്. നിർധന കുടുംബങ്ങൾക്ക് ആയിരം രൂപ വിതരണം. വിദ്യാർത്ഥികൾക്കായിട്ടുള്ള പൊതു അറിവ്. ഒരു മാസത്തിലേറെയായി ലോക്ക്ഡൗണിലൂടെയാണ്

നമ്മൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ കുറച്ചെങ്കിലും കുറവുള്ളതിനാൽ കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് സർക്കാർ തീരുമാനം. ഇതുവഴി ഓട്ടോ-ടാക്സി, ബാർബർഷോപ്പ് എന്നിവയെല്ലാം തുറക്കാൻ അനുവാദമുണ്ടാവും. കൂടുതൽ ഇളവുകൾ കൊടുക്കുന്നതിനനുസരിച്ച് പെൻഷൻ മസ്റ്ററിങ് നടത്താതെ പെൻഷൻ തടസ്സപ്പെട്ടവർക്ക് പെൻഷൻ മാസ്റ്ററിങ് നടത്താനുള്ള അവസരമാണ് ഒരുക്കുന്നത്. ഇതുവഴി എല്ലാവർക്കും പെൻഷൻ ലഭ്യമാകും. അതുകൂടാതെ ക്ഷേമനിധിയിൽ അംഗമായവർക്കും മറ്റു ആനുകൂല്യങ്ങൾ ലഭിക്കാത്ത ബിപിഎൽ കാർഡുടമയായ നിർധന കുടുംബങ്ങൾക്കും 1000 രൂപ വീതമാണ് സർക്കാർ വിതരണം ചെയ്യുന്നത്. അതിനായി തുക വകയിരുത്തിയിട്ടുണ്ട്. ഉടൻതന്നെ ഇത് ആരംഭിക്കുന്നതാണ്. ഇതിനെക്കുറിച്ച് ഇവിടെ വ്യക്തമാകുന്നു. മാത്രമല്ല വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ജൂൺ 14 മുതൽ 18 വരെ, പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ളവർക്ക് പുനസംപ്രേഷണമാണ് നടത്തുന്നത്. ജൂൺ 21 മുതൽ മാത്രമായിരിക്കും പുതിയ ക്ലാസ്സിൽ സംരക്ഷണം ചെയ്യുന്നത്. ഇതുമായിബന്ധപ്പെട്ട കൂടുതലായി വിവരങ്ങളും മറ്റു അറിവുകളും നേടാം.

എല്ലാവരിലേക്കും എത്തിക്കാം.