October 17, 2021

മുതിർന്ന നേതാക്കൾക്കെതിരെ വിമർശനവുമായി രാഹുൽ

കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കെതിരെ വിമർശനവുമായി അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം നടന്ന പ്രവർത്തകസമിതിയിലായിരുന്നു രാഹുലിൻെറ വിമർശനം. പി.ചിദംബരം, അശോക്​ ഗെ്​ഹ്​ലോട്ട്, കമൽനാഥ്​ തുടങ്ങിയ നേതാക്കൾക്കെതിരെയാണ്​ വിമർശനം ഉയർന്നത്​.

നേതാക്കൾ പാർട്ടി താൽപര്യത്തിന്​ വിരുദ്ധമായി പ്രവർത്തിച്ചു. മക്കൾക്ക്​ സീറ്റ്​ നൽകിയത്​ പാർട്ടി താൽപര്യത്തിന്​ വിരുദ്ധമായാണെന്നാണ്​ രാഹുലിൻെറ വിമർശനം.

കഴിഞ്ഞ ദിവസം രാഹുൽ രാജിസന്നദ്ധത അറിയിച്ചുവെങ്കിലും പ്രവർത്തകസമിതി യോഗം തള്ളുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ രാഹുൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ്​ പാർട്ടിയി​െല മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ.