October 16, 2021

നിങ്ങളുടെ കാറിന്റ കീ ഉപയോഗിച്ച് ഇത്തരം ട്രിക്കുകൾ ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ?

ഇന്ന് കാറുകൾ ഇല്ലാത്ത വീടുകൾ ഉണ്ടായിരിക്കുകയില്ല. മിക്ക വീടുകളിലും സെക്കൻഡ് കാർ എങ്കിലും വാങ്ങിച്ചു വെക്കുന്നതായിരിക്കും. ഓരോ വർഷവും പുതിയ സൗകര്യങ്ങളോടു കൂടിയ കാർ വിപണിയിലെത്തുന്നു.

എന്നാൽ ഇത്തരം വാഹനങ്ങൾ നമ്മൾ ഉപയോഗിക്കുമ്പോൾ ഇന്നും പലർക്കും അറിയാത്ത കുറേ കാര്യങ്ങൾ ഉണ്ടായിരിക്കും. പഴയ വാഹനത്തിന് ആ ഒരു രീതിയിൽ തന്നെയായിരിക്കും നമ്മൾ പുത്തൻ പുതിയ വണ്ടികളും ഉപയോഗിക്കുന്നുണ്ടാവുക. ഉദാഹരണം പറയുകയാണെങ്കിൽ നിങ്ങളുടെ വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴും ഒരു ബീപ് ശബ്ദം കേൾക്കാറുണ്ട്. എന്നാൽ പൊതുസ്ഥലങ്ങളിൽ ഇത്തരം ശബ്ദങ്ങൾ നിങ്ങൾക്ക് വേണ്ട എന്നുണ്ടെങ്കിൽ അത് സെറ്റ് ചെയ്യാനുള്ള സംവിധാനം നിങ്ങളുടെ വാഹനത്തിൽ ലഭ്യമാണ്. എന്നാൽ പലർക്കും ഈ ഒരു കാര്യം അറിയില്ല എന്ന് മാത്രം. ഇതുകൂടാതെ നിങ്ങൾ ഒരു സ്ഥലത്ത് പോയി വാഹനം പാർക്ക് ചെയ്‌തു തിരിച്ചു വരുമ്പോൾ നിങ്ങളുടെ വാഹനം കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിൽ അവിടെ നിങ്ങൾക്ക് കി ഉപയോഗിച്ചുകൊണ്ട് അലാം സെറ്റ് ചെയ്യാൻ കഴിയുന്നതാണ്. ഇതും പലരും ഉപയോഗിക്കാതെ പോകുന്ന ഒരു സൗകര്യം തന്നെയാണ്. അപ്പോൾ വാഹനം ഉള്ള എല്ലാവരും തന്നെ ഈ കി ഉപയോഗിച്ചു കൊണ്ട് ചെയ്യാൻ കഴിയുന്ന ഒട്ടനവധി കാര്യങ്ങൾ മനസ്സിലാക്കി വയ്ക്കേണ്ടതാണ്. ഓരോ

സന്ദർഭത്തിനനുസരിച്ച് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.