September 17, 2021

സ്ത്രീകൾക്ക് തിരിച്ചടവ് ഇല്ലാത്ത 50,000 രൂപയുടെ ധനസഹായം, ഇപ്പോൾ തന്നെ അപേക്ഷിക്കാം.

സ്ത്രീകൾക്ക് തിരിച്ചടവ് ഇല്ലാത്ത 50,000 രൂപയുടെ ധനസഹായം. ഇപ്പോൾ തന്നെ അപേക്ഷിക്കാം. ഇമ്പച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി.മഹാമാരിയുടെ കാലത്ത് സാധാരണക്കാർ എല്ലാവരും തന്നെ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് വരികയാണ്. ഇത്തരം സാഹചര്യത്തിൽ പലതരം പദ്ധതിയിലൂടെ സർക്കാർ ധനസഹായം എത്തിച്ചിരുന്നു.

അത്തരത്തിലുള്ള ഒരു ഗ്രാൻഡ് പദ്ധതിയെ കുറിച്ചാണ് ഇന്ന് ഇവിടെ വ്യക്തമാക്കുന്നത്. ഇമ്പിച്ചി ബാബ ഭവന പുനരുദ്ധാരണ പദ്ധതിയാലൂടെ 50,000 രൂപ വരെ ധനസഹായം ലഭ്യമാകുന്ന തിരിച്ചടവില്ലാത്ത ഒരു പദ്ധതിയാണിത്. സ്ത്രീകൾക്ക് വീടിൻറെ അറ്റകുറ്റപ്പണിക്കും മറ്റുമാണ് ധനസഹായം ലഭ്യമാകുന്നത്. പ്ലംബിങ്, ഫ്ലോറിങ്, ഫിനിഷിംഗ്, ഇലക്ട്രിക്കൽ വർക്ക് എന്നിവയ്ക്കായി ഓൺലൈൻ മുഖേനയോ ഓഫ്‌ലൈൻ മുഖേനയോ ഈയൊരു പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. സെപ്റ്റംബർ 30 ആണ് അവസാന തീയതി. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട, സ്ത്രീകളിൽ വിധവ അഥവാ ഉപേക്ഷിക്കപ്പെട്ടവർ വേർപിരിഞ്ഞ് താമസിക്കുന്ന വനിതകൾക്കാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. ബിപിഎൽ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്കാണ് മുൻഗണന. സ്വന്തം പേരിൽ വീടുകളുള്ള വിധവകൾക്ക് ധനസഹായം ലഭ്യമാകും. ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ എന്തെന്നും പദ്ധതികളെകുറിച്ചും വിശദമായി അറിയാം.

മറ്റുള്ളവരിലേക്കും എത്തിക്കാം.