September 17, 2021

ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ലോൺ കിട്ടാൻ ബുദ്ധിമുട്ടിയേക്കും

ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ, അറിയാം വിശദമായി.
ഇന്നത്തെ കാലത്ത് ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. പലതരത്തിലുള്ള ട്രാന്സ്ലേഷനുകളാണ് നമ്മൾ ബാങ്ക് മുഖേന നടത്തുന്നത്.

എന്നാൽ ചിലരെല്ലാം ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരാകാം. ലോൺ എടുക്കുന്നതിനായി, ഓൺലൈൻ ഇടപാടുകൾക്ക്, നിക്ഷപത്തിനായി അങ്ങനെ നമ്മൾ ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാറുണ്ട്. ആറുമാസത്തിൽ കൂടുതൽ നമ്മൾ ഉപയോഗിക്കാതെ വച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ഗവൺമെൻറ് ആനുകൂല്യങ്ങൾ ഏത് ബാങ്ക് അക്കൗണ്ടിലാണ് വരുന്നത് എന്നതെല്ലാം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉള്ളവർ മിനിമം ബാലൻസ് കീപ് ചെയ്യേണ്ടതായിട്ടുണ്ട്. അത്തരത്തിൽ ഒരു വലിയ തുകയാണ് ഒന്നും ചെയ്യാതെ കെട്ടികിട്ടുന്നത്. ഇതിനുപകരമായി നമ്മൾ നിക്ഷേപിക്കുകയാണെങ്കിൽ പലിശ ലഭ്യമാകും. അല്ലാത്തപക്ഷം മിനിമം ബാലൻസ് കുറയുകയാണെങ്കിൽ ചാർജ് ഈടാക്കാനും ഇടയുണ്ട്. അതിനാൽ തന്നെ ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉള്ളവർ എന്തെല്ലാം പ്രശ്നങ്ങളാണ് നേരിടുന്നത്, എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നത് വിശദമായി കണ്ടറിയാം.

അറിവ് പങ്കു വയ്ക്കാം.