September 17, 2021

സ്ക്രൂ ഒടിഞ്ഞോ അതോ ബോൾട്ട് ഒടിഞ്ഞോ എളുപ്പം പരിഹരിക്കാം, ബുദ്ധിമുട്ടില്ലാതെ

സ്ക്രൂ ഒടിഞ്ഞോ അതോ ബോൾട്ട് ഒടിഞ്ഞോ ഇവൻ ഉണ്ടെങ്കിൽ ഇതോരു വിഷയമല്ല. അറിയാം വിശദമായി. നിത്യജീവിതത്തിൽ പലതരം ഉപകരണങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്. പലതരം ഇലക്ട്രോണിക് ഉപകരണങ്ങളും ഇന്ന് വീടുകളിൽ ഉപയോഗിക്കുന്നതിനാൽ

എന്തെങ്കിലും ചെറിയ കേടുപാടുകൾ സംഭവിച്ചാൽ നമ്മൾ സ്വയമായി റിപ്പയർ ചെയ്ത് എടുക്കുകയാണ് പതിവ്. എന്നാൽ ഇത്തരം സാഹചര്യത്തിൽ പരിശീലന കുറവും പരിചയക്കുറവ് മൂലം തെറ്റുകുറ്റങ്ങൾ സംഭവിച്ചേക്കാം. ചിലപ്പോഴെങ്കിലും ഏതെങ്കിലും സ്ക്രൂ അഥവാ ബോൾട്ട് ഇവയെല്ലാം പൊട്ടി പോയേക്കാം. ഇത്തരം അവസരങ്ങളിൽ നമ്മൾ ഇവ എങ്ങനെയാണ് ശരിയാക്കി എടുക്കേണ്ടത് എന്നതിനെക്കുറിച്ച് ആർക്കും അറിവുണ്ടാവുകയില്ല. എന്നാൽ സ്ക്രൂ എക്സ്ട്രാക്ടർ സെറ്റ് അഥവാ ബോൾട്ട് എക്സ്ട്രാക്ട്ർ സെറ്റ്, ഇതുണ്ടെങ്കിൽ ഏത് ഒടിഞ്ഞ സ്ക്രൂ അഥവാ ബോൾട്ടും പെട്ടെന്ന് ഊരിയെടുത്തു ശരിയായ രീതിയിൽ പണിയാവുന്നതാണ്. സ്ക്രൂ എക്സ്ട്രാക്ടർ സെറ്റിൽ അഞ്ചു തരത്തിലുള്ള ബിറ്റുകൾ ആണ് ഉണ്ടായിരിക്കുക. ഓരോ സൈസ് അനുസരിച്ച് ഇവ നമുക്ക് ഉപയോഗിക്കാവുന്നതാണ്. 3mm മുതൽ 19mm വരെയാണ് ഇതിൻറെ റേഞ്ച് നിൽക്കുന്നത്. ഈ സെറ്റിനെക്കുറിച്ച് സവിശേഷതകളെ കുറിച്ച് വിശദമായി കണ്ടറിയാം.

മറ്റുള്ളവർക്കും പങ്കു വയ്ക്കാം.