December 1, 2021

മന്ത്രിയുടെ അറിയിപ്പ് മസ്റ്ററിങ് ഇല്ലാതെ ഇനി പെൻഷൻ ലഭിക്കില്ല നാലര ലക്ഷം ആളുകളെ പുറത്താക്കി

നമ്മുടെ സംസ്ഥാനത്ത് നിരവധി ആളുകളാണ് ക്ഷേമപെൻഷൻ, സാമൂഹ്യ പെൻഷൻ തുടങ്ങിയവ കൈപ്പറ്റുന്നത്. ഇത് ലഭിക്കുവാനായി ഏറ്റവും പ്രധാനപ്പെട്ട ഒരു സംവിധാനമാണ് മസ്റ്ററിങ്.

പെൻഷൻ വാങ്ങുന്ന ആൾ ജീവിച്ചിരിപ്പുണ്ട് എന്ന് സർക്കാരിന് ബോധ്യപ്പെടുത്തുന്ന ഒരു സംവിധാനമാണ് മസ്റ്ററിങ്. ഇത് എല്ലാ വർഷവും പെൻഷൻ വാങ്ങുന്ന ആൾ നേരിട്ട് എത്തി ബോധിപ്പിക്കേണ്ടതാണ്. എന്നാൽ ഒന്നര രണ്ട് വർഷത്തോളമായി കോവിഡ് വ്യാപനം മൂലം ഇത് നിർത്തി വെച്ചിരിക്കുകയായിരുന്നു. ഇപ്പോൾ ഏകദേശം നാലര ലക്ഷത്തോളം വരുന്ന ആളുകളെ ക്ഷേമപെൻഷൻ ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു എന്നാണ് അറിയുന്നത്. അപ്പോൾ നിങ്ങൾക്ക് പെൻഷൻ ലഭിക്കാത്ത സാഹചര്യം ആണെങ്കിൽ ഇക്കാര്യം പ്രത്യേകമായി ഒന്ന് അന്വേഷിക്കേണ്ടതുണ്ട്. അടുത്ത അറിയിപ്പ് ശർക്കരയിൽ ചുവന്ന ലായിനി പുറത്തുവന്നതിനെ ത്തുടർന്ന് ഒരു സൂപ്പർമാർക്കറ്റിൽ ശർക്കര വിതരണം തടഞ്ഞു വച്ചിട്ടുണ്ട്. രാസവസ്തുക്കൾ ചേരുന്നത് കൊണ്ടാണ് ഈയൊരു ചുവന്ന ലായിനി പുറത്തു വന്നത്. നിങ്ങളുടെ കൈകളിലും
ഇതുപോലെ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികത നിറഞ്ഞ ഭക്ഷണവസ്തുക്കൾ കാണപ്പെടുകയാണെങ്കിൽ ഉടനെ ഭക്ഷ്യവകുപ്പുമായി ബന്ധപ്പെടേണ്ടതുണ്ട്. അപ്പോൾ പ്രധാനപ്പെട്ട ഈ വിവരങ്ങൾ എല്ലാവർക്കും

പ്രയോജനകരമാകും എന്ന് കരുതുന്നു.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →