October 16, 2021

എന്തുകൊണ്ട് കത്രീനയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളൊ ചെയ്യുന്നില്ല, മറുപടിയുമായി സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിക്കുന്ന പുതിയ ചിത്രം ഭാരതിന്റെ തിരക്കിലാണ് ഇരുവരും. സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനിടെ കത്രീനയ്ക്ക് മുന്നിലെത്തിയ കുസൃതി നിറഞ്ഞ ഒരു ചോദ്യവും അതിനു കത്രീന നല്‍കിയ ഉത്തരവും അതേറ്റുപിടിച്ചുള്ള സല്‍മാന്റെ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കത്രീന കൈഫ് സമൂഹ മാധ്യമങ്ങലളില്‍ ഏറെ സജീവമാണ്. എന്നാല്‍ സല്‍മാന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ കത്രീം ലൈക്ക് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്യാറില്ല. അതിന്റെ മറുപടി എന്തെന്നായിരുന്നു കത്രീനയോടുള്ള ചോദ്യം. എന്നെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ടൊ എന്ന് ആദ്യം ചോദിക്കാനായിരുന്നു കത്രീനയുടെ മറുപടി.

കത്രീനയെ ഫോളോ ചെയ്യുന്നുണ്ടൊ എന്ന സല്‍മാന്റെ മറുപടിയൊ ഇവിടെ നിന്നും വീടുവരെ കത്രീനയെ ഡ്രോപ്പ് ചെയ്യാമെന്നായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഒട്ടും സജീവമല്ലാത്ത് സല്‍മാന്‍ ഖാല്‍ ആകെ ഫോളോ ചെയ്യുന്നത് എട്ടു പേരെയാണ് കത്രീനയുടെ സഹോദരിയെ ഫോളോ ചെയ്യുന്നുണ്ടെങ്കിലും കത്രീനയെ പോലൂം അദ്ദേഹം ഫോളോ ചെയ്യുന്നില്ല.