December 1, 2021

കുടിശ്ശിക അടയ്ക്കണം ഫൂസ് ഊരും ഇങ്ങനെ ഒരു മെസ്സേജ് ഫോണിൽ വന്നോ?വിശദീകരണവുമായി KSEB ഇതാ എത്തി

ഇന്ന് നമുക്ക് എല്ലാവർക്കും അറിയുന്ന പോലെ തന്നെ ഡിജിറ്റൽ യുഗമാണ് മുന്നിലുള്ളത്. എന്തൊരു കാര്യവും നമുക്ക് കയ്യെത്തി പിടിക്കാവുന്ന ദൂരത്തിൽ മാത്രമേയുള്ളൂ.

നമ്മുടെ മൊബൈൽ ഫോണിൽ തന്നെ ബാങ്ക് അക്കൗണ്ട് തുടങ്ങിയവയെല്ലാം ഈസിയായി കൈകാര്യം ചെയ്യുന്നു. ഇതിൽ തന്നെ നിരവധി ചതികളും ഒളിഞ്ഞിരിപ്പുണ്ട് എന്നുള്ള സത്യം മറക്കാനും പാടുള്ളതല്ല. കെഎസ്ഇബി അറിയിപ്പുകൾ എല്ലാവർക്കും ഒരുപോലെ ബാധകം തന്നെയാണ്. ഇപ്പോൾ നിങ്ങളുടെ ഫോണുകളിലേക്ക് ഒരു മെസ്സേജ് വന്നിരിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ കുടിശ്ശിക തുക ഇത്ര ആണെന്നും എത്രയും വേഗം ഇത് അടക്കണമെന്നും പറഞ്ഞു കൊണ്ടുള്ള ലിങ്ക് ആണ് അയച്ചു തരുന്നത്. ഇത് നിങ്ങൾ പലപ്പോഴും സത്യം ആണെന്ന് കരുതി ലിങ്കിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് എല്ലാം നൽകുകയാണെങ്കിൽ തീർച്ചയായും പണം പോകുവാനുള്ള സാധ്യത കൂടുന്നതാണ്. കാരണം കെഎസ്ഇബി ഒരിക്കലും ഇത്തരത്തിൽ ഒരു മെസ്സേജ് അയക്കുന്നത് അല്ല. അയയ്‌ക്കുകയാണെങ്കിൽ തന്നെ ഈ പറയുന്ന രീതിയിൽ ആയിരിക്കും അയക്കുന്നത്. അത് ഏത് രീതിയാണെന്നും എങ്ങനെയാണ് തമ്മിൽ വ്യത്യാസം കണ്ടെത്തുക എന്നുമാണ് പറഞ്ഞു തരുന്നത്. തീർച്ചയായും കറണ്ട് വീടുകളിൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ എല്ലാവരും തന്നെ ഈ ഒരു കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →