December 1, 2021

തടി അളക്കുന്ന രീതി അറിയാമോ?അതിന്റെ വ്യാപ്‌തി ക്യൂബിക് ഫോർമുല എളുപ്പത്തിൽ അറിഞ്ഞു വയ്ക്കാം

നമ്മൾ വീടുകളിൽ മരം മുറിക്കുമ്പോഴും വീട്ടിലേക്ക് ആവശ്യമുള്ള ഫർണിച്ചർ നിർമിക്കാൻ മര കടയിൽ കൊടുക്കുമ്പോഴും എല്ലാം തന്നെ മരം അവിടെ മുറിക്കുന്നത് കാണാറുണ്ട്.

എന്നാൽ എങ്ങനെയാണ് തടിയുടെ അളവ് കണ്ടെത്തുന്നത് എന്നുള്ളത് പലർക്കുമറിയില്ല. നമ്മൾ ചെറിയ ക്ലാസ്സുകളിൽ എല്ലാം പഠിച്ചിട്ടുണ്ടെങ്കിലും ഇത് പ്രാക്ടിക്കലായി ആവശ്യം വരുമ്പോൾ പലപ്പോഴും മരത്തിൻറെ അളവ് കണ്ടെത്തുക പ്രയാസമാണ്. ഒരു മരത്തിൻറെ അളവ് കണ്ടെത്താനായി നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്നാണ് ഇതിൽ പങ്കുവയ്ക്കുന്നത്. സാധാരണയായി മരം സിലിണ്ടർ ആകൃതിയിലാണ് നമ്മൾ കണക്കാക്കുന്നത്. ഇതിൻറെ ഫോർമുല ഉപയോഗിച്ച് നമുക്ക് ഇത് കണ്ടെത്താനാകും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി മരങ്ങളുടെ ആകൃതി കൃത്യമായി സിലിണ്ടര് അല്ലാത്ത കേസുകളിൽ ഇതിന്റ അരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഇതിൻറെ രീതിയും ഇവിടെ കാണിക്കുന്നുണ്ട്. നാട്ടിലെ മില്ലുകളിൽ തടിയുടെ അളവ് കണ്ടെത്തുന്ന ഉപയോഗിക്കുന്ന ഫോർമുല ഈ പറയുന്ന രീതിയിൽ നിന്നും അല്പം വ്യത്യാസമുണ്ട്. അതു കൂടി അറിഞ്ഞു വയ്ക്കാവുന്നതാണ്. ആവശ്യമെങ്കിൽ നിങ്ങൾക്ക് ഇത് ഉപയോഗിച്ച് ഏത് തടിയുടെ അളവും എളുപ്പം കണ്ടെത്താൻ കഴിയുന്നതാണ്. ഇനിയും ഇത് അറിയില്ല എന്ന് പറഞ്ഞു മാറിനിൽക്കേണ്ട ആവശ്യം വരികയില്ല.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →