April 12, 2021

പൗഡർ ഉപയോഗിച്ച് നിത്യജീവിതത്തിലെ ഈ പ്രശ്നങ്ങൾക്കും എളുപ്പമായൊരു പരിഹാരം ഇതാ, അറിവ് നേടാം

ടാൽക്കം പൗഡർ മുഖത്തെ ഇടാൻ മാത്രമല്ല നമ്മൾ നേരിടുന്ന പല പ്രോബ്ലംസ്നും പരിഹാരം ഉണ്ടാക്കാൻ പറ്റും. എല്ലാ വീട്ടിലും പൗഡർ ഇരിക്കുന്നുണ്ടാകും ഒന്നില്ലെങ്കിൽ ഉപയോഗിക്കുന്നത് അല്ലെങ്കിൽ എക്സ്പെയറി ഡേറ്റ് കഴിഞ്ഞ ഇരിക്കുന്നതും ഒക്കെ അതൊക്കെ കൊണ്ട് ഗുണങ്ങൾ പലതാണ്, എന്താണെന്ന് നോക്കാം.

നമ്മുടെ ഡ്രസ്സിൽ പെട്ടെന്ന് എണ്ണയുടെ കറ പറ്റുകയാണെങ്കിൽ പൗഡർ ആ ഭാഗത്ത് നല്ലപോലെ തിരുമ്മി പിടിപ്പിച്ചു കഴിഞ്ഞാൽ പെട്ടെന്നുതന്നെ അത് നനഞ്ഞു വരുന്നതുപോലെ കാണാം അപ്പോൾ നമുക്ക് ചുരണ്ടി കളഞ് ഒരു ഡിഷ് വാഷ് ഇട്ടു അത് കഴുകികളയാം. ഇങ്ങനെ ചെയ്താൽ ഒരു ദിവസത്തോളം പഴക്കമുള്ള എണ്ണ കറകൾ മാറിക്കിട്ടും.

ഇനി നമ്മുടെ ഷൂസ് ഒക്കെ നനഞ്ഞാൽ പ്രത്യേകിച്ച് മഴക്കാലത്ത് ഒരു വൃത്തികെട്ട വാസന വരും അത് മാറ്റാൻ ഒരു പേപ്പർ എടുത്ത് ആതിൽ അത്യാവശ്യം പൗഡർ ഇട്ടു പൊതിഞ്ഞു ഓരോ ഷൂസിന്റെ ഉള്ളിൽ അത് വെക്കുക, പിറ്റേദിവസം ഇത് ഉപയോഗിക്കുമ്പോൾ ആ പൊട്ട മണം എല്ലാം മാറി പൗഡറിന്റെ നല്ല വാസന ആയിട്ടുണ്ടാകും.

ഇനി നമ്മുടെ വീട്ടിൽ എണ്ണയിട്ടു വെക്കുന്ന കുപ്പി സാധാരണ ചില്ലു കുപ്പിയിൽ ആയിരിക്കാം അത് എടുത്തും ഉപയോഗിച്ചും ഒരുപാട് എണ്ണ കറ പോലെ അതിന്മേൽ പറ്റിയിട്ടുണ്ടാകും, പിന്നീട് എടുക്കുമ്പോൾ കയ്യിൽ നിന്ന് വഴുതി പോകാനും സാധ്യതയുണ്ട്, എന്നാൽ എണ്ണ ഉള്ളിൽ ഉള്ളതുകൊണ്ട് സോപ്പിട്ട് കഴുകുന്നത് അത്ര പ്രാവർത്തികം അല്ലാത്തതുകൊണ്ട് ആ കുപ്പിയുടെ പുറംഭാഗത്ത് പൗഡർ ഇട്ടു കൊടുത്ത നല്ലപോലെ എല്ലാവടത്തും തേക്കുക ഒരുകാരണവശാലും പൗഡർ ഉള്ളിൽ പോകാത്ത വിധമായിരിക്കണം തേക്കാൻ എന്നിട്ട് ഒരു പേപ്പർ എടുത്ത് അത് തുടച്ചു മാറ്റുക എന്നിട്ട് ഒരുവട്ടംകൂടി തുണി നനച്ച് അതിൻറെ മുകളിൽ തുടക്കാവുന്നതാണ് അങ്ങനെ ചെയ്താൽ കുപ്പിയിലെ എണ്ണമയം എല്ലാം പോയി കിട്ടും.

നമ്മുടെ മാലകളുടെ മേൽ കുരുങ്ങിക്കിടക്കുന്ന നൂൽ എളുപ്പം വലിച്ചെടുക്കണം എങ്കിൽ അതിന്മേൽ പൗഡർ ഇട്ടു കൊടുത്ത തിരുമ്മിയാൽ മതി എളുപ്പം നൂൽ കയ്യിൽ കിട്ടും. ഇതൊക്കെ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന കിടിലൻ ടിപ്സ് ആണ്. എല്ലാവരും ഇത് പരീക്ഷിച്ചു നോക്കിയിട്ട് മറ്റുള്ളവരിലേക്കും എത്തിക്കുക ഒപ്പം നല്ല ടീപ്പിനുവേണ്ടി വീണ്ടും വരുക.