എത്രയൊക്കെ സൂപ്പർ ആയിരുന്നോ വാട്സ്ആപ്പ് ഫീച്ചേഴ്സ് എന്ന് ഇത് വായിച്ചാൽ നിങ്ങൾക്ക് തോന്നും.. വാട്സപ്പിലെ പൊളിപ്പൻ ട്രിക്സ് നമുക്ക് ഒന്നൊന്നായി പരിചയപ്പെടാം.
1) വാട്സാപ്പിൽ നമ്പർ സേവ് ചെയ്യാതെ തന്നെ മെസ്സേജ് അയക്കാൻ..
ഇതിനുവേണ്ടി ആരുടെയെങ്കിലും ചാറ്റ് ബോക്സ് എടുത്തു അതിൽ wa.me/91number (number- ആർക്കാണോ നമ്പർ സവെ ചെയ്യാതെ മെസ്സേജ് അയകേണ്ടത് അവരുടെ നമ്പർ) ടൈപ്പ് ചെയ്തു സെൻറ് ചെയ്താൽ അതൊരു ലിങ്ക് ആയി മാറും അതിൽ ക്ലിക്ക് ചെയ്താൽ ആരുടെ നമ്പർ ആണ് നിങ്ങൾ ടൈപ്പ് ചെയ്തത് അവരുടെ ചാറ്റ് ബോക്സ് സ്ക്രീനിൽ ഓപ്പൺ ആവുന്നതാണ് ശേഷം നിങ്ങൾക്ക് അതിൽ ചാറ്റ് ചെയ്യാം. ഉദാഹരണം: wa.me/91**********
2) വീഡിയോ സ്റ്റാറ്റസ് വിഷ്വൽസ് ഇല്ലാതെ ഓഡിയോ മാത്രമായി ഇടണമെങ്കിൽ..
ആദ്യമായി വാട്സാപ്പ് സ്റ്റാറ്റസിൽ എന്തെങ്കിലും വീഡിയോ സെലക്ട് ചെയ്യുക അതിനുമുകളിൽ സൈഡിൽ ആയിട്ട് ഒരു പെന്സിലിന് ഐകൺ വരുന്നതാണ് അതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ പല കളർകൾ സൈഡിൽ വരും അതിൽ ഇഷ്ടമുള്ള കളർ സെലക്ട് ചെയ്ത് വീഡിയോ സ്ക്രീനിൽ ലോങ്ങ് പ്രസ് കൊടുത്താൽ ആ വീഡിയോ ഫുൾ ആ കളർ ആയി ബ്ലാങ്ക് ആയി മാറുന്നതിലൂടെ നിങ്ങൾക്ക് വിഷ്വൽ കാണിക്കാതെ ഓഡിയോ മാത്രമായി സ്റ്റാറ്റസ് ഇടാവുന്നതാണ്.
3) ഒന്നിൽ കൂടുതൽ വാട്സപ്പ് അക്കൗണ്ട് ഒരു ഫോണിൽ തുടങ്ങണമെങ്കിൽ..
അതിനായി പ്ലേസ്റ്റോറിൽ “പാരലൽ സ്പേസ്” എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്തു അത് ഓപ്പൺ ചെയ്താൽ സാധാ വാട്സാപ്പില് അക്കൗണ്ട് തുടങ്ങുന്ന സ്റ്റെപ്സ് വച്ച് വേറെ നമ്പറിൽ പുതിയ അക്കൗണ്ട് തുടങ്ങാവുന്നതാണ്.
4) നിങ്ങൾ ആരുമായിട്ടാണ് ഏറ്റവും കൂടുതൽ ചാറ്റ് ചെയ്തത് എന്ന് അറിയാൻ..
വാട്ട്സാപ്പിലെ സെറ്റിംഗ്സിൽ ”ഡാറ്റാ ആൻഡ് സ്റ്റോറേജ് യൂസേജ്” എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയ്താൽ ഏറ്റവും കൂടുതൽ മെസ്സേജ് അയച്ചവരുടെ പേര് വരുന്നതാണ്.
5) ടെസ്റ്റ് സ്റ്റൈൽ ചേഞ്ച് ചെയ്യാൻ..
¹ബോൾഡ് ടെസ്റ്റ് ആക്കാൻ-
രണ്ടു സൈഡിലും * ടൈപ്പ് ചെയ്താൽ മതി. ഉദാഹരണം: hello
²ഇനി ടെക്സ്റ്റ് സ്ട്രൈക്ക് ചെയ്യണമെങ്കിൽ-
”ഈ സിംബൽ രണ്ട് സൈഡിലും ഉപയോഗിച്ചാൽ മതി. ഉദാഹരണം: ~hello
³ ടെക്സ്റ്റ് ഇറ്റാലിക് ഫോണ്ടിൽ ആക്കാൻ-
ടെക്സ്റ്റ്സ്റിന്റ് രണ്ട് സൈഡിലും ഒരു അണ്ടർ സ്കോർ കൊടുത്താൽ മതി. ഉദാഹരണം: hello
6) ഗ്രൂപ്പിലെ മെസ്സേജിന് ഒരാൾക്ക് പ്രൈവറ്റായി റിപ്ലൈ കൊടുക്കണമെങ്കിൽ..
ആ ഗ്രൂപ്പ് മെസ്സേജ് എടുത്ത് ലോങ് പ്രസ്സ് ചെയ്യുമ്പോൾ മുകളിൽ റൈറ്റ് സൈഡിൽ മൂന്നു ഡോട്ട് കാണാം അതിൽ ക്ലിക്ക് ചെയ്താൽ ‘reply privately’ എന്ന ഓപ്ഷൻ കാണാം അതിൽ ഞെക്കിയാൽ അവരുടെ ഇൻബോക്സ് ഓപ്പൺ ആകും എന്നിട്ട് അതിൽ മെസ്സേജ് അയകവുനതാണ്.
7) ഗ്യാലറിയിൽ വാട്സ്ആപ്പ് ഗ്രൂപ്പിലെ ഫോട്ടോസ് കാണിക്കാതിരിക്കാൻ..
ഗ്രൂപ്പ് ഓപ്പൺ ചെയ്ത് മീഡിയ വിസിബിലിറ്റി എന്ന ഓപ്ഷനിൽ ‘no’ കൊടുത്താൽ മതിയാകും.
8 ) വാട്സാപ്പിൽ ബിസിനസ് അക്കൗണ്ട് തുടങ്ങാൻ..
പ്ലേസ്റ്റോറിൽ വാട്സ്ആപ്പ് ബിസിനസ് എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ബിസിനസ് ആവശ്യങ്ങൾക്ക് ഓൺലൈനായി വാട്ട്സാപ്പ് അക്കൗണ്ട് യൂസ് ചെയ്യാവുന്നതാണ്, സാധാ വാട്ട്സപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന ഇതുപോലെ ചെയ്തു അതിൽ ബിസിനസ് കാറ്റഗറി, നെയിം, അഡ്രസ്സ് എല്ലാം കൊടുത്ത് ഒരു ബിസിനെസ്സ് അക്കൗണ്ട് തുടങ്ങാം.
9) വാട്സാപ്പിൽ കസ്റ്റം സ്റ്റിക്കേർസ് ആഡ് ചെയ്യണമെങ്കിൽ..
ഇതിനുവേണ്ടി പ്ലേസ്റ്റോറിൽ ‘പേർസണൽ സ്റ്റിക്കർ ഫോർ വാട്സ്ആപ്പ്’ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ അതിൽ നമ്മുടെ പേഴ്സണൽ ആയ പിഎൻജി ഇമേജ് കാണിക്കും ഒപ്പം സൈഡിൽ ആട് എന്ന ഓപ്ഷനും കാണാം അത് ക്ലിക്ക് ചെയ്താൽ അത് വാട്സ്ആപ്പ് സ്റ്റിക്കേർസിൽ ആഡ് ആയിക്കോളും.
10) ഹോം സ്ക്രീനിൽ ചാറ്റ് ഷോർട്ട്കട്ട് ഉണ്ടാക്കണമെങ്കിൽ..
ആരുടെയാണോ ചാറ്റ് ഷോർട്ട്കട്ട് ഉണ്ടാക്കേണ്ടത് അവരുടെ ഇൻഡോസിൽ മുകളിലായി മൂന്ന് ഡോട്സ് കാണാം, അതിൽ ക്ലിക്ക് ചെയ്താൽ ‘Add Shortcut’ എന്ന ഓപ്ഷൻ കാണാം.
ഈ അടിപൊളി ട്രിക്സ് ഇഷ്ടമായെങ്കിൽ ഇപ്പൊ തന്നെ പരീക്ഷിച്ചു കണ്ട്, നിങ്ങളുടെ വീട്ടുകാർക്കും കൂട്ടുകാർക്കും എല്ലാം ഇത് പറഞ്ഞു കൊടുക്കുക. ട്രിക്സ് എല്ലാം ഇഷ്ടമായെങ്കിൽ ഇത്പോലെ സഹായകരമായ അറിവുകൾക്ക് എവിടേക്ക് വീണ്ടും വരുക.