April 11, 2021

മാറില്ലെന്ന് വാശി പിടിക്കുന്ന ഏത് കറയും ഇനി ഇളകി പോയിരിക്കുമെന്ന് ഉറപ്പാണ്, എന്തൊരെളുപ്പം

നിറംമങ്ങിയ ബാഗുകൾ ഇനി ഒരിക്കലും കളയരുതേ നമുക്ക് അത് ഭംഗിയാക്കി എടുക്കാം. എല്ലാവരുടെ വീട്ടിലും സ്കൂൾ ബാഗ് ഉണ്ട്, സ്കൂൾ ബാഗ് വാങ്ങുമ്പോൾ ഒരുപാട് ഉപയോഗിക്കേണ്ടതല്ലെ എന്ന് വിചാരിച്ച് നമ്മൾ നല്ല ക്വാളിറ്റിയുള്ള വില കൂടുതലായ ബാഗ് ആയിരിക്കും വാങ്ങുക, എന്നാൽ സ്ഥിരമായ ഉപയോഗത്തിലൂടെ അതിൻറെ പെട്ടന്ന് തന്നെ അതിൽ ചെളി പിടിക്കാനും നിറം മങ്ങനും ഓക്കെ സാധ്യതകൂടുതലാണ് അങ്ങനെ വരുമ്പോൾ ഒട്ടും കേടാകാതെ ബാഗ് വരെ അതിൻറെ അഭംഗി കൊണ്ട് നമുക്ക് കളയേണ്ടിവരും.

എന്നാൽ ഒട്ടും വിഷമിക്കേണ്ട ആവശ്യമില്ല, കാരണം ഇനി നിറംമങ്ങിയ ബാഗുകൾ നല്ല ഭംഗി ആക്കി എടുക്കാനുള്ള ട്രിക് ഉണ്ട്. അതിന് ആവശ്യമുള്ള സാധനങ്ങൾ എന്താന്ന് വെച്ചാൽ ചെറുനാരങ്ങ, ഏതെങ്കിലും ഒരു ഡിഷ് വാഷ് പിന്നെ കോൾഗേറ്റ് മാത്രം. ഇത് സ്കൂൾ ബാഗുകൾ വൃത്തിയാക്കാൻ മാത്രമല്ല ഏത് തരം ബാഗുകൾ വൃത്തിയാക്കാനും നമ്മളെ സഹായിക്കും

അതിനായി ആദ്യം തന്നെ ഒരു ബൗൾ എടുത്ത് ഒരു സ്പൂൺ കോൾഗേറ്റ് അല്പം ഡിഷ് വാഷ് പിന്നേ ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക, നമ്മളുടെ ബാഗിന്റെ വലിപ്പമനുസരിച്ച് വേണം എല്ലാം എടുക്കുവാൻ, എനിട്ട് അത് മിക്സ് ആക്കി ഒരു പേസ്റ്റ് പരുവത്തിൽ ആക്കണം, അതിനുശേഷം വൃത്തിയാക്കേണ്ട ബാഗ് എടുത്തു ഒന്നു വെള്ളത്തിൽ കുതിർക്കുക, എന്നിട്ട് ഈ പേസ്റ്റ് അതിന്മേൽ തേച്ചുപിടിപ്പിച്ച് നല്ല വലിയ ബ്രഷ് കൊണ്ട് നല്ലപോലെ ഉരച്ച് എടുക്കുക.

അൽപസമയം ഉരച്ചു കഴിഞ്ഞ് നമുക്ക് ബാഗ് വെള്ളത്തിൽ ഇട്ടു നല്ലപോലെ കഴുകി വൃത്തിയാക്കവുനതാണ്, നമ്മൾ അത് കഴുകുന്ന വെള്ളത്തിൽ തന്നെ ആ മാറ്റം നിങ്ങൾക്ക് കാണാം ആ വെള്ളത്തിലെ ബാഗിലെ ചെളി എല്ലാം ഇളകി കറുപ്പ് കളർ ആകുന്നത് നമുക്ക് കാണാം. സ്കൂളിൽ പോകുന്ന പിള്ളേരുടെ ബാഗിൽ നല്ല രീതിയിൽ ചളി പറ്റുന്നത് കൊണ്ടു പെട്ടന്ന് കളർ മങ്ങുനതാണ് അത് കൊണ്ട് എല്ലാവർക്കും ഇത് പരീക്ഷിച്ചു നോക്കി ബാഗുകൾ പുത്തൻ പോലെ ആകി എടുത്ത് സ്കൂളിൽ കൊണ്ടു പോകാം.ഒപ്പം ഇത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്ത് അവരുടെ ബാഗുകളും ഭംഗി ആകുക. ഇത്രയും ഉപകാരപ്രദമായ ടിപ്‌സിന് വീണ്ടും വരണേ.