January 25, 2021

പുതിയ ഇരുമ്പു ചട്ടി മണിക്കൂറുകൾ കൊണ്ട് മയക്കി എടുക്കാം, ഏവർക്കും അസ്സൽ നാടൻ രീതി അറിയാം

ഇരുമ്പു ചീനച്ചട്ടി മണിക്കൂറുകൾകൊണ്ട് മയക്കി എടുക്കാം.നമ്മൾ ഇരുമ്പ് ചീനച്ചട്ടികൾ വാങ്ങുമ്പോൾ മയക്കിയതാണെങ്കിലും ഒരു വട്ടം കൂടി വീട്ടിൽ മയക്കും, അതിനു ഒരുപാട് സമയം കളയാതെ എളുപ്പവഴിയിൽ തന്നെ ചെയ്യാവുന്ന മാർഗം ഉണ്ട്.

അതിനായി വാങ്ങിയ ചീനച്ചട്ടി ആദ്യംതന്നെ ഡിഷ് വാഷ് ഒഴിച്ചു സ്ക്രബ്ബർ വച്ച് നല്ല പോലെ ഉരച്ചു കഴുകുക, സോഫ്റ്റ് സ്ക്രബർ അല്ല സ്റ്റീൽ സ്‌ക്രബ്ബർ ആയിരിക്കും നല്ലത്. നല്ലപോലെ ഉരച്ചു കഴുകി കഴിഞ്ഞ് അതിന്മേലുള്ള വെള്ളം മുഴുവനായി തുടച്ചു, അതിനുശേഷം ചട്ടിയുടെ അകത്തും പുറത്തും കാതിലും എല്ലാം എണ്ണ പുരട്ടി കൊടുക്കുക എന്നിട്ട് മീഡിയം തീയിൽ അടുപ്പത്ത് വെച്ച് ചൂടാക്കുക ഒരു മിനിറ്റ്നു ശേഷം അതിൽ നിന്നും പുക വരാൻ തുടങ്ങുമ്പോൾ തീ ഓഫ് ആകാവുന്നതാണ്. എന്നിട്ട് ചീനച്ചട്ടിയിലെ ചൂട് പൂർണമായി മാറിയതിനു ശേഷം ഒരു തുണി കൊണ്ടോ അല്ലെങ്കിൽ ടിഷ്യൂപേപ്പർ കൊണ്ട് ചട്ടിയുടെ അകവും പുറവും എല്ലാം തുടച്ചു എടുക്കാവുന്നതാണ് അപ്പോൾതന്നെ ചട്ടിയുടെ കളർ ഇളകി വന്നു ടിഷ്യുപേപ്പറിന് വേറെ കളർ ആയിട്ടുണ്ടാകും.

ഇനി വീണ്ടും അതിൽ കുറച്ച് അരി പൊടി ഇട്ടു വറക്കുക, എപ്പോഴും തീ മീഡിയം തന്നെയായിരിക്കണം, ചട്ടിയുടെ എല്ലാ ഭാഗത്തും പൊടി ഇട്ടു ഇളക്കി കൊടുക്കണം 5,6 മിനിറ്റ് കഴിയുമ്പോൾ തന്നെ അരിപ്പൊടിയുടെ നിറംമാറി ബ്രൗൺ കളർ ആകുന്നത് കാണാം കൂടാതെ ഒരു വാസനയും വരും, അപ്പോൾ നമുക്ക് തീ ഓഫ് ചെയ്യാവുന്നതാണ്, ശേഷം ഈ അരിപ്പൊടി ചട്ടിയുടെ എല്ലാ ഭാഗത്തേക്കും ആക്കി ചൂട് പോകാൻ മാറ്റി വക്കുക, പൂർണമായും ചൂടാറിയതിനു ശേഷം നമുക്ക് വീണ്ടും ഡിഷ് വാഷ് ഇട്ടു നല്ലോണം ഉരച്ചു ചീനചട്ടി കഴിക്കാവുന്നതാണ്.

ഇനി നല്ലപോലെ കഴുകിയശേഷം വെള്ളം എല്ലാം തുടച്ചു കളഞ്ഞ് വീണ്ടും അതിന്മേൽ അകത്തും പുറത്തും എണ്ണ പുരട്ടി, മീഡിയം തീയിൽ വീണ്ടും അടുപ്പത്ത് വെക്കുക അതിനു ശേഷം ഒരു സവാള പകുതിയായി മുറിച്ചത് എടുത്ത് അതിൻറെ ഉരുണ്ട ഭാഗത്ത് കത്തിയോ, ഫോർക്ക് ഉപയോഗിച്ച് കുത്തി അതുകൊണ്ട് ചീനച്ചട്ടിയിൽ ഉള്ള എണ്ണയുടെ മേൽ തടവിയും ഉരസിയും കൊടുക്കുക, എല്ലാ ഭാഗത്തും എത്തുന്ന വിധം ഈ സവാള കൊണ്ട് നമ്മൾ തേക്കണം, അങ്ങനെ കുറച്ചുനേരം തടവിയതിനുശേഷം സവാളയുടെ നിറവും ബ്രൗൺ കളർ ആകുന്നത് കാണാം അപ്പോൾ തീ ഓഫ് ചെയ്യാം. ഇൗ ഉപയോഗിച്ച സവാള കളയാവുനതാണ് ഒരിക്കലും ഉപയോഗിക്കരുത്. ഇത്രയേ നമ്മൾ ചെയ്യേണ്ടതുള്ളൂ.. ചീനച്ചട്ടി അസലായി മയങ്ങി വരും.

ഇനി ചീനച്ചട്ടി തുരുമ്പു പിടിക്കാതെ ഒരുപാട് കാലം വരെ ഉപയോഗിക്കാൻ വേണ്ടി എപ്പോഴും ഉപയോഗിച്ചു കഴിഞ്ഞ് കഴുകി വൃത്തിയാക്കി ഒരു തുള്ളിവെള്ളം പോലും ഇല്ലാതെ തുടച്ചു എണ്ണ പുരട്ടി വേണം എടുത്തു വെക്കാൻ, അങ്ങനെ ചെയ്താൽ ഒരുപാട് നാൾ വരെ ചീനച്ചട്ടി ഉപയോഗിക്കാവുന്നതാണ്. പിന്നെ ചീനച്ചട്ടി വാങ്ങി കുറച്ചുനാള് പുളിയുള്ള വസ്തുക്കൾ ഉപയോഗിച്ച് ഉള്ള കറികൾ വയ്ക്കരുത്, കുറച്ചു നാൾക്ക് ശേഷം മാത്രമേ അങ്ങനെയുള്ള കറികൾ ചീനചട്ടിയിൽ വെക്കാൻ പാടുകയുള്ളൂ.. മാത്രമല്ല ചീനച്ചട്ടിയിൽ കറി ആയതിനുശേഷം അത് വേറെ പാത്രത്തിലേക്ക് ഉടനെ തന്നെ മാറ്റണം അല്ലെങ്കിൽ കറിയുടെ നിറം മാറാൻ സാധ്യത ഏറെയാണ്..

എല്ലാവർക്കും പരീക്ഷിക്കാവുന്ന അടിപൊളി വിദ്യയാണ് ഇത്.. ഇഷ്ടപ്പെട്ടെങ്കിൽ മറ്റുള്ളവർക്കും പറഞ്ഞു കൊടുത്തു അവരെയും അറിയിക്കുക, ഒപ്പം ഇതുപോലെയുള്ള വിദ്യകൾക്ക് വേണ്ടി വീണ്ടും വരിക.